Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K-TET Mandatory

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ്; പ്രതിഷേധം ശക്തം

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്ക് അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യി കെ ​ടെ​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കി​യ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കെ ​ടെ​റ്റ് പ​രീ​ക്ഷ ന​ട​ത്തി​യ​ത് 2013ലാ​ണ്. അ​തി​നു​ശേ​ഷം കെ​-ടെ​റ്റ് പാ​സാ​യ​വ​ര്‍ക്കു മാ​ത്ര​മാ​ണ് അ​ധ്യാ​പ​ക ത​സ്തി​ക​യി​ല്‍ ജോ​ലി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​നു​മു​മ്പ് സ​ര്‍വീ​സി​ല്‍ പ്ര​വേ​ശി​ച്ച് ശ​മ്പ​ളം വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​രും ര​ണ്ടു​വ​ര്‍ഷ​ത്തി​ന​കം കെ-​ടെ​റ്റ് അ​ധി​ക യോ​ഗ്യ​ത നേ​ടി​യി​ല്ലെ​ങ്കി​ല്‍ പി​രി​ച്ചു​വി​ടു​മെ​ന്ന​തു അ​നി​തീ​യും സാ​മാ​ന്യ യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്നാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്ന​ത്.

പു​തുതാ​യി അ​ധ്യാ​പ​കവൃ​ത്തി​യി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​വ​ര്‍ക്ക് അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യി കെ ​ടെ​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല. മു​ന്‍കാ​ല​ത്ത് അ​ന്ന​ത്തെ അ​ധ്യാ​പ​ക​നി​യ​മ​ന വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു ശ​മ്പ​ളം അം​ഗീ​കാ​ര​വും ല​ഭി​ച്ച​തി​നു​ശേ​ഷം വീ​ണ്ടും അ​ടി​സ്ഥാ​ന അ​ധി​ക യോ​ഗ്യ​ത​യാ​യി കെ ​ടെ​റ്റ് ഉ​ള്‍പ്പെ​ടു​ത്തി​യ​തി​നോ​ടാ​ണു വി​വി​ധ കോ​ണു​ക​ളി​ല്‍നി​ന്നും എ​തി​ര്‍പ്പ് ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്.

നീ​റ്റ് പ​രി​ക്ഷ​യ്ക്കു മു​മ്പ് എം​ബി​ബി​എ​സ് യോ​ഗ്യ​ത നേ​ടി ഡോ​ക്ട​ര്‍മാ​രാ​യ​വ​രോ​ട്, വീ​ണ്ടും നീ​റ്റ് പ​രീ​ക്ഷ പാ​സാ​യി​ല്ലെ​ങ്കി​ല്‍ ജോ​ലി​യി​ല്‍ തു​ട​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും പ​റ​യു​മോ? എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് എ​ല്‍എ​ല്‍ബി പാ​സാ​യി വ​ക്കീ​ല​ന്മാ​രും ജ​ഡ്ജി​മാ​രും ആ​യ​വ​ര്‍ ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട​പ്പെ​ടു​മോ? എ​ന്നാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ ചോ​ദി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം മു​ന്‍നി​ര്‍ത്തി അ​ധ്യാ​പ​കസ​മൂ​ഹ​ത്തോ​ടു മാ​ത്ര​മാ​ണ് സ​ര്‍ക്കാ​ര്‍ വി​വേ​ച​നം കാ​ണി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​വു​മു​ണ്ട്. നി​ല​വി​ല്‍ നി​യ​മി​ത​രാ​യ അ​ധ്യാ​പ​ക​രെ കെ​ ടെ​റ്റ് യോ​ഗ്യ​ത​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മാ​യ​ണു​യ​രു​ന്ന​ത്.

അ​ധ്യാ​പ​ക​ര്‍ക്കു കെ​ ടെ​റ്റ് പ​രീ​ക്ഷ​യ്ക്കു യോ​ഗ്യ​ത നേ​ടു​ന്ന​തി​നു​ള്ള മാ​ര്‍ക്ക് 50 ശ​ത​മാ​നം എ​ന്ന​ത് 75 മാ​ര്‍ക്കാ​യി നി​ശ്ച​യി​ക്ക​ണം, കെ ​ടെ​റ്റ് കാ​റ്റ​ഗ​റി മൂ​ന്ന് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള മി​നി​മം യോ​ഗ്യ​ത ഡി​ഗ്രി 45 ശ​ത​മാ​നം മാ​ര്‍ക്കാ​ണ്. നി​ല​വി​ല്‍ അ​ധ്യാ​പ​ക​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്കു മാ​ര്‍ക്കി​ന്‍റെ മാ​ന​ദ​ണ്ഡം ഒ​ഴി​വാ​ക്കി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍ക​ണം.​അ​ടു​ത്ത കെ​ടെ​റ്റ് പ​രീ​ക്ഷ​യ്ക്കാ​യി സ​ര്‍ക്കാ​യി നി​ല​വി​ലു​ള്ള ഫീ​സ് ഇ​ര​ട്ടി​യാ​യി​ട്ടാ​ണു വ​ര്‍ധി​ച്ച​തു പി​ന്‍വ​ലി​ക്ക​ണം.

ഇ​പ്പോ​ള്‍ ന​ട​ത്തി​യ കെ​ടെ​റ്റ് പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​മേ അ​ടു​ത്ത പ​രീ​ക്ഷ​യ്ക്കു അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​വൂ. നി​ല​വി​ല്‍ പ​രീ​ക്ഷ​യ്ക്കു ഫി​സി​ക്ക​ല്‍ സ​യ​ന്‍സ്, നാ​ച്ചു​റ​ല്‍ സ​യ​ന്‍സ് എ​ന്നി​വ​യി​ല്‍ എ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. തു​ട​ര്‍ന്നു​ള്ള പ​രീ​ക്ഷ​ക​ള്‍ക്കു ഹൈ​സ്കൂ​ള്‍ ക്ലാ​സു​ക​ളി​ലെ സ​യ​ന്‍സ് വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ല്ലാ ഉ​പ​വി​ഷ​യ​ങ്ങ​ള്‍ക്കും തു​ല്യപ്രാ​ധാ​ന്യം ന​ല്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ സ​ര്‍ക്കാ​രി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വി​വി​ധ സം​ഘ​ട​ന​ക​ള്‍ വി​ദ്യാ​ഭ്യാ​സമ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up